മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ റാലികളും പൊതുയോഗങ്ങളും നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി പൊതുയോഗങ്ങളും റാലികളും വിലക്കിയത് കൊവിഡ് പശ്ചാത്തലത്തിലായിരുന്നു. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കണമെന്നും, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രിംകോടതി നിര്‍ദേശിച്ചു. സുപ്രിംകോടതിയെ സമീപിച്ചത് തെരഞ്ഞെടുപ്പ് പ്രക്രിയയിലും അധികാര പരിധിയിലും കോടതി കൈ കടത്തുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക