തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനിടെ ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളുണ്ടായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യ പ്രവര്‍ത്തകര്‍ മാസങ്ങളായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളുണ്ടായി.
പെരിയ ഇരട്ടക്കൊലകേസ് ഇന്ന് സുപ്രിംകോടതിയില്‍
ഈ ശ്രമങ്ങള്‍ക്കെല്ലാം അല്‍പ്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ശരിയെല്ലാത്ത പെരുമാറ്റം കാണിച്ചാല്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ സംസ്ഥാനത്തേക്ക് ആളുകളെത്താന്‍ തുടങ്ങിയെന്നും എന്നാല്‍ കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ കാരണമായത് ആള്‍ക്കൂട്ട സമരങ്ങളാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക