കണ്ണൂർ : വിധവകളുടെ മക്കള്‍ക്ക് ഈ വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ എയിഡഡ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവര്‍, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള കോളേജുകളില്‍ പഠിക്കുന്നവര്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകൃത പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍ എന്നിവരാകണം അപേക്ഷകര്‍. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. കൂടുതല്‍ അപേക്ഷകള്‍ ഉള്ളപക്ഷം പ്രവേശന പരീക്ഷയുടെ മാര്‍ക്ക്/പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതയുടെ മാര്‍ക്ക്, വാര്‍ഷിക വരുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന നിശ്ചയിക്കും.
പയ്യന്നൂരിലെ സര്‍ക്കാര്‍ തിയേറ്റര്‍ സമുച്ചയം ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കും – മന്ത്രി എ കെ ബാലന്
സര്‍ക്കാര്‍ തലത്തില്‍ നിന്നും മറ്റ് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവര്‍, അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍, ആശ വര്‍ക്കര്‍/പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ എന്നിവര്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല. ധനസഹായ തുക അപേക്ഷകയുടെ(മാതാവിന്റെ) ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. ധനസഹായം ലഭിക്കേണ്ട കുട്ടി വിധവയുടെ മകന്/മകള്‍ ആയിരിക്കണം. ധനസഹായത്തിനുള്ള അപേക്ഷകള്‍ കോഴ്സ് ഫീസ് സംബന്ധിച്ച അപേക്ഷയോടൊപ്പമുള്ള സാക്ഷ്യ പത്രം(മേലധികാരി സാക്ഷ്യപ്പെടുത്തിയത്), വിദ്യാര്‍ഥിയുടെ മാതാവ് വിധവയാണെന്ന് തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസര്‍ നല്‍കുന്നത്), വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്, പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്(മാര്‍ക്ക് ലിസ്റ്റ് ഉള്‍പ്പെടെ) മുന്‍ വര്‍ഷം ധനസഹായം ലഭിച്ചവര്‍ 2019-20 വര്‍ഷത്തെ ട്യൂഷന് ഫീസ്, ഹോസ്റ്റല്‍ ഫീസ്, മെസ്സ് ഫീസ് എന്നിവയുടെ രശീതിന്റെ പകര്‍പ്പുകള്‍, ധന സഹായം ലഭിച്ച തുക മേല്‍ പറഞ്ഞവയുടെ ആകെ തുകയില്‍ നിന്ന് അധികരിക്കുന്നില്ല എന്ന അപേക്ഷകയുടെ സാക്ഷ്യ പത്രം എന്നീ രേഖകള്‍ സഹിതം അതത് സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശു വികസന പദ്ധതി ഓഫീസര്‍ക്ക് നല്‍കണം. അപേക്ഷ ഫോറം ഐസിഡിഎസ് ഓഫീസ്, ജില്ലാ വനിതാശിശു വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. അവസാന തീയതി നവംബര്‍ 20.
പ്രതികരിക്കാൻ ഇവിടെ എഴുതുക