മലയാള ചിത്രം അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ചു. തെലുങ്കിലെ മുന്‍നിര ബാനര്‍ സിതാര എന്റര്‍ടെയിനര്‍ നിര്‍മ്മിക്കുന്ന സിനിമ സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യും. 2021 ജനുവരിയിലായിരിക്കും ഷൂട്ടിംഗ്. എസ്.തമന് ആണ് സംഗീത സംവിധാനം. സൂര്യദേവര നാഗ വംശിയാണ് നിര്‍മ്മാതാവ്. ഏറെ മാറ്റങ്ങളോടെയാണ് തെലുങ്ക് പതിപ്പ് പുറത്തിറങ്ങുക.
പവര്‍ സ്റ്റാര്‍ പവന് കല്യാണ്‍ മലയാളത്തില്‍ ബിജു മേനോന് അവതരിപ്പിച്ച അയ്യപ്പന് നായരായി തെലുങ്കിലെത്തും. തെലുങ്ക് സിനിമയിലെ പ്രിയപ്പെട്ട പൊലീസ് നായകന് വീണ്ടും യൂണിഫോമിലെത്തുന്നുവെന്നാണ് ടീസറിനൊപ്പം അണിയറപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്.
പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ റോളില്‍ റാണ ദഗ്ഗുബട്ടിയെത്തുമെന്നറിയുന്നു. നേരത്തെ വിജയ് സേതുപതിയെ ഈ റോളിനായി സമീപിച്ചിരുന്നു.
സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ഇപ്പോഴും കേരളത്തിനകത്തും പുറത്തുമായി ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയുമാണ്. ആമസോണ്‍ പ്രൈം റിലീസിന് പിന്നാലെ കേരളത്തിന് പുറത്തും വലിയ തോതില്‍ ചര്‍ച്ചയായിരുന്നു അയ്യപ്പനും കോശിയും. മലയാളത്തിലെ മികച്ച എന്റര്ടെയിനറുകളിലൊന്നായ അയ്യപ്പനും കോശിയും ബോക്സ് ഓഫീസില്‍ നിന്ന് 30 കോടിക്ക് മുകളില്‍ സ്വന്തമാക്കിയിരുന്നു.
തമിഴിലും ചിത്രം റീമേക്ക് ചെയ്യുന്നുണ്ട്. സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഇതരഭാഷാ ചലച്ചിത്രകാരന്മാരും അനുശോചനമറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക