ന്യൂയോര്‍ക്ക്: ഗൂഗിള്‍ സ്റ്റേഡിയ, ആമസോണ്‍ ലൂണ തുടങ്ങിയ ക്ലൗഡ് അധിഷ്ഠിത ഗെയിമിംഗ് രംഗത്തേക്ക് ഫേസ്ബുക്കും കടക്കുന്നു. ഫേസ്ബുക്ക് ഗെയിമിംഗ് എന്നാണ് ഫേസ്ബുക്കിന്റെ പുതിയ സേവനത്തിന്റെ പേര്.
കുറഞ്ഞ ചിലവില്‍ നാട്ടിൻപുറത്തും അതിവേഗ ഇന്റര്‍നെറ്റ്; കെ ഫോണ്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാർ
ഫേസ്ബുക്കില്‍ ഏത് രീതിയിലാണോ ഗെയിം കളിക്കുന്നത് ആ രീതിയില്‍ തന്നെ നിങ്ങള്‍ക്ക് ഗെയിമുകളില്‍ സമയം ചിലവഴിക്കാമെന്നും അതിനായി പ്രത്യേക ഹാര്‍ഡ് വെയറോ, കണ്‍ട്രോളറുകളോ ആവശ്യമില്ലെന്നും ബ്ലോഗ് പോസ്റ്റില്‍ ഫേസ്ബുക്ക് വ്യക്തമാക്കി.
കോറോണയെ കൊല്ലുന്ന ഹൈടെക് വൈദ്യുത ഫേസ് മാസ്ക് വരുന്നു
ആന്‍ഡ്രോയ്ഡിലും വെബിലും ഒരു പോലെ കളിക്കാവുന്നതാണ് ഈ ഗെയിമുകള്‍. ഫ്രീ ടു പ്ലേ മോഡില്‍ ബീറ്റ പതിപ്പാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. fb.gg/play എന്ന വിലാസത്തില്‍ ഗെയിമുകള്‍ കളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക