Home KERALA അടിമാലിയിൽ നാല് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി

അടിമാലിയിൽ നാല് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി

ഇടുക്കിയിൽ നാല് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിൽ. അടിമാലിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പണിക്കന്‍കുടി വെട്ടിക്കാട്ട് ആല്‍ബിന്‍ ജോസഫിനെയാണ് നാല് കിലോ കഞ്ചാവുമായി പിടികൂടിയത്. എന്നാൽ, ഇയാളുടെ കൂടെയുണ്ടായിരുന്ന മുള്ളരിക്കുടി സ്വദേശി രാജേഷ് രവീന്ദ്രന്‍ ഓടി രക്ഷപെട്ടു.

ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ അങ്കി ദാസ് രാജി വെച്ചു; രാജി പൊതുപ്രവര്‍ത്തനരംഗത്തേക്കിറങ്ങാനെന്ന് ഫേസ്ബുക്ക്

അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്‌മെന്റ് സംഘമാണ് ആൽബിനെ പിടികൂടിയത്. ഓടി രക്ഷപ്പെട്ട രാജേഷ് രവീന്ദ്രനെ ഉടനെത്തന്നെ പിടികൂടുമെന്ന് നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്‌മെന്റ് സംഘം അറിയിച്ചു. എറണാകുളം സ്വദേശിക്ക് കൈമാറുന്നതിനു വേണ്ടിയാണ് ആല്‍ബിനും രാജേഷും കഞ്ചാവ് എത്തിച്ചത്. ഒരു മാസത്തോളമായി ആൽബിനും രാജേഷും നീരിക്ഷണത്തിലായിരുന്നു.

ഇന്ത്യയിലെ കൊവിഡ് രോഗികളില്‍ കാവസാക്കി രോഗ സാധ്യതയില്ലെന്ന് ഐ.സി.എം.ആര്‍ പഠനം

Also Read :  നടിയെ ആക്രമിച്ച കേസ്; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍