കണ്ണൂർ :ശിശുദിനാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് അണ്‍ലോക്ക് യുവര്‍ ക്രിയേറ്റിവിറ്റി എന്ന പേരില്‍ വീഡിയോ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു. 12 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം.
റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു
കുട്ടികളുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കൗതുകമുണര്‍ത്തുന്ന വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ മൂന്ന് മിനുട്ടില്‍ കവിയാത്തതും ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ രണ്ട് വരെയുള്ള കാലയളവില്‍ ചിത്രീകരിച്ചവയുമായിരിക്കണം ഡോക്യുമെന്ററി. വീഡിയോ നവംബര്‍ രണ്ടിനകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ ഷോപ്പിംഗ് കോംപ്ലക്സ്, റൂം നമ്പര്‍ എസ് 6, തലശ്ശേരി 670104 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. വിജയികള്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ സമ്മാനം നല്‍കും. ജില്ലാതലത്തില്‍ ഒന്നാം സമ്മാനം നേടുന്ന കുട്ടിയെ സംസ്ഥാന തലത്തില്‍ മത്സരത്തില്‍ പങ്കെടുപ്പിക്കും. ഫോണ്‍: 9645443653.
പ്രതികരിക്കാൻ ഇവിടെ എഴുതുക