ദസറ ആഘോഷിക്കാന്‍ ജോലിക്കാരിലൊരാള്‍ക്ക് പുതുപുത്തന്‍ കാര്‍ സമ്മാനിച്ച് നടി ജാക്വിലിന് ഫെര്‍ണാണ്ടസ്. താരം ബോളിവുഡില്‍ അരങ്ങേറിയ കാലം മുതല്‍ താരത്തിനൊപ്പമുള്ള ജീവനക്കാരനാണ് ദസറ പ്രമാണിച്ച് താരം കിടിലന്‍ സമ്മാനം കൊടുത്തിരിക്കുന്നത്. കൂടാതെ ഇപ്പോള്‍ പുതിയ കാറിന്റെ പൂജയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വീഡിയോയില്‍ ട്രാഫിക്ക് പൊലീസ് വേഷത്തില്‍ നില്ക്കുന്ന ജാക്വിലിനെ കാണാന്‍ കഴിയുന്നതാണ്. പൂജ നടന്നത് മുംബൈയില്‍ ഒരു റോഡില്‍ വച്ചാണ്. താരത്തിന്റെ മുന്നില്‍ വച്ച് ജീവനക്കാരന് റോഡില്‍ നാളികേരം ഉടച്ച് ചടങ്ങുകളോടെ പൂജ നടത്തുന്നതിന്റെ വീഡോയായാണ് പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക