പത്തനംതിട്ട: ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കൊവിഡ് രോഗിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്ന് കുറ്റപത്രം പറയുന്നു. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത് 540 പേജുള്ള കുറ്റപത്രമാണ്. കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ സെപ്തംബർ മാസം ഒന്‍പതിനാണ് ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത്. ആക്രമണം, ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലൻസ് നിര്‍ത്തിയിട്ടായിരുന്നു.
സംഭവം കഴിഞ്ഞ് പ്രതി നൗഫൽ പെൺകുട്ടിയെ ചികിത്സാ കേന്ദ്രത്തിലെത്തിച്ച ശേഷം ആംബുലൻസുമായി കടന്നു കളഞ്ഞു. =രാത്രി തന്നെ പെൺകുട്ടി പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ കനിവ് 108 ആംബുലന്‍സുകളില്‍ ജോലി ചെയ്യുന്നവരില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടന്‍ ഹാജരാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക