ഉത്തർപ്രദേശ്: ബിജെപി നേതാവിന്റെ ജന്മദിനാഘോഷത്തിന് വീട്ടിൽ വെച്ച് നടത്തിയ പാർട്ടിക്കിടെ വെടിയേറ്റ് ഗായകനു പരുക്ക്. ഉത്തപ്രദേശിലെ ബല്ലിയയിൽ വെച്ച് നടത്തിയ പാർട്ടിയിൽ പാടിക്കൊണ്ടിരുന്ന ഭോജ്പുരി ഗായകൻ ഗോലു രാജയ്ക്കാണ് വെടിയേറ്റത്. ജന്മദിനാഘോഷം കൊഴുപ്പിക്കാൻ പാർട്ടിയിൽ പങ്കെടുക്കാനെത്തിയവർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
ബലിയയിലെ മഹാകൽപുരിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. യുവ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഭാനു ദുബൈയുടെ വീട്ടിലായിരുന്നു ജന്മദിനാഘോഷം നടന്നത്. ദുബെയുടെ മകന്റെ ജന്മദിനാഘോഷമാണ് നടന്നത്. പാർട്ടിയിൽ സംബന്ധിക്കാനെത്തിയ അതിഥികൾ ആകാശത്തെക്ക് വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; തീപാറുന്ന പ്രചാരണങ്ങൾക്ക് അവസാനം, ആദ്യഘട്ട വോട്ടെടുപ്പ് നാളെ
വേദിയിൽ മറ്റ് ഗായകരോടൊപ്പം പാടിക്കൊണ്ടിരുന്ന ഗോലു രാജയുടെ വയറിലും കയ്യിലുമാണ് വെടിയേറ്റത്. അദ്ദേഹത്തിന്റെ എല്ലിനു പൊട്ടലുണ്ടെന്നും അപകടാവസ്ഥയിലല്ലെന്നും പൊലീസ് പറഞ്ഞു. ലൈസൻസ് ഉള്ള റിവോൾവറിൽനിന്നാണ് വെടിയുതിർത്തിരിക്കുന്നത്. വെടിവെച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഇതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
इस वीडियो में गायक को मंच पर गाते हुए दो गोली लगते दिख रही है।बलिया के एक बी जे पी नेता के बच्चे की बर्थडे पार्टी थी।कहते हैं कि 7-8 लोग खुशी में गोलियां चला रहे थे।उनमें से एक गोली गायक के पेट में लगी,दूसरी ने हाथ की हड्डी तोड़ दी।यह कैसी जानलेवा खुशी है? pic.twitter.com/bMCeXtpg2f
— Kamal khan (@kamalkhan_NDTV) October 27, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക