ജമ്മു കശ്മീരിലെ മുനിസിപ്പല്‍ പ്രദേശങ്ങളെ നിയന്ത്രിക്കുന്ന പുതിയ ഭൂനിയമങ്ങള്‍ കേന്ദ്രം പുറത്തിറക്കി. ഏതൊരു ഇന്ത്യന്‍ പൗരനും പുതിയ നിയമപ്രകാരം കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ കാര്‍ഷികേതര ഭൂമി വാങ്ങാന്‍ അനുവാദമുണ്ട്. ജമ്മു കശ്മീരിലെ കാര്‍ഷികേതര ഭൂമി വാങ്ങുന്നതിന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം പാര്‍പ്പിടമോ സ്ഥിരമായ റസിഡന്റ് സര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല. കാര്‍ഷിക ഭൂമി വാങ്ങാന്‍, കര്‍ഷകര്‍ക്കോ അല്ലെങ്കില്‍ കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്കോ മാത്രമേ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക