‘എയര്‍ടെല്‍ ഐക്യൂ’ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) ക്ലൗഡ് കമ്യൂണിക്കേഷന്‍ വിപണിയിലേക്ക് പ്രവേശിച്ചു. ക്ലൗഡ് അധിഷ്ടിത ഓംനി-ചാനല്‍ കമ്യൂണിക്കേഷന്‍സ് പ്ലാറ്റ്ഫോമായ എയര്‍ടെല്‍ ഐക്യു സമയബന്ധിതവും സുരക്ഷിതവുമായ ആശയവിനിമയത്തിലൂടെ ഉപഭോക്താക്കളുമായി ആഴത്തില്‍ ബന്ധപ്പെടാന്‍ ബ്രാന്‍ഡിനെ സഹായിക്കുന്നു.
നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് തുടരാന്‍ യുഎസ് എഫ്സിസി തീരുമാനം
ഒരു ഉപഭോക്താവ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്താൽ ഓർഡറിന്റെ നില അറിയാൻ ഏജന്റിനെ വിളിച്ചുകൊണ്ടിരിക്കണം. എന്നാൽ എയര്‍ടെല്‍ ഐക്യു സുരക്ഷിതമായി തടസമില്ലാതെ ഈ ആശയ വിനിമയം നടത്തികൊണ്ടിരിക്കും. കൂടാതെ വിനിമയം എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ മൊബൈല്‍/ടെലിഫോണ്‍ നമ്പര്‍ കാണാൻ കഴിയില്ല. എയര്‍ടെലിന്റെ തന്നെ എന്‍ജിനീയറിങ് ടീമാണ് എയര്‍ടെല്‍ ഐക്യു വികസിപ്പിച്ചത്.
വെറും ഒരു കോഡിലൂടെ സംരംഭകര്‍ക്ക് വോയ്സ്, എസ്എംഎസ്, ഐവിആര്‍ സേവനങ്ങള്‍ ലഭ്യമാകും. ഇത് കരുത്തുറ്റതും സുരക്ഷിതവും ചെലവു കുറഞ്ഞതുമാണ്. ഇന്ത്യയിലെ പ്രമുഖ കമ്പനികളായ സ്വിഗ്ഗി, ജസ്റ്റ് ഡയല്, അര്‍ബന്‍ കമ്പനി, ഹാവെല്‍സ്, ഡോ.ലാല്‍ പാത്ത് ലാബ്സ്, റാപിഡോ തുടങ്ങിയവര്‍ ബീറ്റാ ഘട്ടത്തില്‍ തന്നെ എയര്‍ടെല്‍ ഐക്യുവുമായി കരാറിലായിട്ടുണ്ട്.
ക്ലൗഡ് അധിഷ്ഠിത ഗെയിമിംഗ് രംഗത്തേക്ക് ഫേസ്ബുക്കും
ഉപഭോക്താക്കളുമായി, ഡെലിവറി പാര്‍ട്ട്നര്‍മാരുമായി, റെസ്റ്റോറന്റ് സഹകാരികളുമായി തടസമില്ലാത്ത സുരക്ഷിത വിനിമയമാണ് തങ്ങളുടെ സേവനത്തിന് ആവശ്യമെന്നും എയര്‍ടെല്‍ ഐക്യുവിലൂടെ അത് സാധ്യമായെന്നും സ്വകാര്യവും സുരക്ഷിതവുമായി വിതരണം ലളിതമായി തടസമില്ലാതെ നടക്കുന്നുണ്ടെന്നും സ്വിഗ്ഗി സിഒഒ വിവേക് സുന്ദര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക