ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ വിശദീകരണം നൽകി കേന്ദ്രം രംഗത്ത് വന്നു. ആരാണ് ആരോഗ്യസേതു ആപ്പ് നിർമ്മിച്ചതെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു നൽകിയ മറുപടി. വിചിത്രമായ ഈ മറുപടിയാണ് വിവാദത്തിനു വഴിയൊരുക്കിയത്. ഈ ചോദ്യത്തിന് മറുപടിയുമായാണ് ഇപ്പോൾ കേന്ദ്രം എത്തിയിരിക്കുന്നത്.
സാമ്പത്തിക സംവരണ വിഷയത്തിൽ ലീഗിനുനേരെ വിമർശനവുമായി വി.ഡി സതീശൻ
സാങ്കേതിക വിധക്തരുടെ നേതൃത്വത്തിൽ സർക്കാർ വികസിപ്പിച്ചതാണ് ആരോഗ്യ സേതു ആപ്പ് എന്നാണ് കേന്ദ്രം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം സൗരവ് ദാസ് എന്നയാൾ ഉന്നയിച്ച ചോദ്യങ്ങൾക്കായിരുന്നു കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റെ വിചിത്ര മറുപടി. ആപ്ലിക്കേഷൻ രൂപകല്പന ചെയ്തതും വികസിപ്പിച്ചതും നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ ആണെന്നാണ് ആരോഗ്യ സേതു ആപ്പിന്റെ വെബ്സൈറ്റില്‍ തന്നെ പറയുന്നുണ്ട്. പിന്നെയങ്ങനെയാണ് ആപ്പിന് രൂപം നല്‍കിയവരെക്കുറിച്ച് വിവരമില്ലെന്ന് കേന്ദ്രം പറയുന്നതെന്ന് വിവരാവകാശ കമ്മീഷന് കാരണം കാണിക്കല്‍ നോടീസിലൂടെ ചോദിക്കുകയായിരുന്നു.
തൊഴിലിട ആരോഗ്യ പരിപാലന കേന്ദ്രവുമായി പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക