കണ്ണൂർ :മാടായി, പന്ന്യന്നൂര്‍ ഗവ.ഐ ടി ഐ കളിലെ ഈ വര്‍ഷത്തെ രണ്ടാംഘട്ട പ്രവേശനത്തിനുള്ള സെലക്ഷന് ലിസ്റ്റ് യഥാക്രമം www.itimadayi.kerala.gov.in, www.itipannyannoor.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. മാടായി ഐ ടി ഐ യിലെ കട്ട് ഓഫ് മാര്‍ക്ക് ജനറല്‍, ഈഴവ, ഒ ബി എച്ച് – 260 വരെ, മുസ്ലീം – 255 വരെ, ജവാന് – 165 വരെ, എസ് സി – 230, എസ് ടി – 215 എന്നിങ്ങനെയാണ്്. സി ഒ പി എ, ഡി/സിവില്‍ ട്രേഡുകളിലെ പ്രവേശനം ഒക്ടോബര്‍ 30 ന് രാവിലെ 10 മണിക്കും ഇലക്ട്രീഷ്യന് ട്രേഡിലെ പ്രവേശനം ഉച്ചക്ക് ശേഷം രണ്ടിനും നടക്കും. പന്ന്യന്നൂര്‍ ഐ ടി ഐ യിലെ പ്രവേശനം നവംബര്‍ രണ്ടിന് രാവിലെ 10 മണിക്കും നടക്കും. പ്രവേശനത്തിന് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ഫീസും സഹിതം ഹാജരാകേണ്ടതാണ്. ഫോണ്‍: 0497 2985069, 9447647432 (മാടായി), 0490 2318650 (പന്ന്യന്നൂര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക