പ്രഭാസ്- പൂജാ ഹെഗ്ഡെ പ്രധാന വേഷത്തിലെത്തുന്ന രാധേശ്യാമിന്റെ മോഷന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ചിത്രത്തിന്റെ മോഷന്‍ നാലു ദിവസത്തിനുള്ളില്‍ വീഡിയോ യൂട്യൂബില്‍ കണ്ടത് 25 മില്യണ്‍ പേരാണ്. ആരാധകരും മോഷന്‍ വീഡിയോ എത്തിയതോടെ ആവേശത്തിലാണ്. സിനിമാപ്രേമികളും പ്രഭാസിന്റെ ആരാധകരും, വെള്ളിത്തിരയില്‍ വന്‍ വിജയം നേടാനുള്ള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.
നവ്യ നായര്‍ക്കൊപ്പം ‘ഒരുത്തീ’യില്‍ വിനായകനും
പ്രഭാസ് ചിത്രത്തിലെത്തുന്നത് വിക്രമാദിത്യ എന്ന കഥാപാത്രമായിട്ടാണ്. പൂജ ഹെഗ്ഡെയുടേത് പ്രേരണയെന്ന നിയമാകഥാപാത്രമാണ്. രാധേശ്യാമിന്റെ മോഷന്‍ വിഡിയോ പുറത്തു വിട്ടത് പ്രഭാസിന്റെ ജന്മദിനത്തിലാണ്. പുറത്തുവിട്ടിരിക്കുന്നത്, വനമേഖലയിലൂടെ ചീറിപ്പാഞ്ഞ് വരുന്ന തീവണ്ടിയില്‍ പ്രണയ പശ്ചാത്തലത്തിലുള്ള പ്രഭാസിന്റയും പൂജയുടെയും മോഷന്‍ വീഡിയോയാണ്. രാധാകൃഷ്ണകുമാറാണ് പ്രണയ ചിത്രം ഒരുക്കുന്നത്. സച്ചിന് ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ചിത്രം നിര്‍മ്മിക്കുന്നത് തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ്. മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക