മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാന്’ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന് ഫിലിംസാണ്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം ആരംഭിക്കുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത്.
നിവിന്‍ പോളിയുടെ നായികയാവാന്‍ ഒരുങ്ങി ഗ്രേസ് ആന്റണി
ചിത്രത്തില്‍ ഉണ്ണി മുകുന്ദന് വേഷമിടുന്നത് ഗ്യാരേജ് ഓണറായ ജയകൃഷ്ണന് എന്ന കഥാപാത്രമായാണ്. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അജു വര്‍ഗീസ്, സ്സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, വിജയ് ബാബു, അഞ്ചു കുര്യന്, നിഷ സാരംഗ് എന്നിവരാണ്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് നീല്‍ ഡി കുഞ്ഞയാണ്. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക