5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കില്ലെന്ന് എയര്‍ടെല്‍. അടുത്ത വര്‍ഷം ലേലം നടക്കുകയാണെങ്കില്‍ പങ്കെടുക്കില്ലെന്നാണ് ഭാരതി എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിത്തല്‍ അറിയിച്ചത്. 5ജി ഇക്കോസിസ്റ്റം ഇന്ത്യയില്‍ ഇതുവരെ വികസിപ്പിച്ചിട്ടില്ലെന്നും മാത്രമല്ല, വിലയും അധികമാണെന്നും ഈ വില താങ്ങാനാവുന്നില്ലെന്നും സിഇഒ ഗോപാല്‍ വിത്തല്‍ അഭിപ്രായപ്പെട്ടു.
ആശങ്കകൾ പരിഹരിച്ച് സൂം ; സൗജന്യ കോളുകളില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍
എയര്‍ടെല്‍ മാത്രമല്ല വൊഡഫോണ്‍ ഐഡിയയും റിലയന്‍സ് ജിയോയും സ്പെക്ട്രത്തിന്റെ ഉയര്‍ന്ന വിലയാണെന്ന് അഭിപ്രായപെട്ടിരുന്നു. 5ജി സ്പെക്ട്രം സേവനങ്ങളുള്‍പ്പടെ 8644 മെഗാ ഹെര്‍ട്സ് ടെലികോം ഫ്രീക്വന്‍സിയില്‍ ലേലത്തിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില 4.9 ലക്ഷം കോടി രൂപയാണ്. സ്പെക്ട്രത്തിന്റെ ഉയര്‍ന്ന വിലയും വിശ്വാസ്യയോഗ്യമായ ഇക്കോസിസ്റ്റത്തിന്റെ അഭാവവുമാണ് കമ്പനിയുടെ കടുത്ത തീരുമാനത്തിന് പിന്നിലെന്ന് ഉറപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക