മംഗളൂരു: ആപ്പിൾ വെബ്സൈറ്റിലെ സുരക്ഷാ പിഴവു ചൂണ്ടിക്കാട്ടിയ മലയാളി ടെക്കിക്ക് ആപ്പിളിന്റെ വെബ് സെർവർ ക്രഡിറ്റ് (ഹാൾ ഓഫ് ഫെയിം) അംഗീകാരം. പയ്യന്നൂർ കാങ്കോലിലെ പാനോത്തെ പി.വി.ജനാർദനന്റെയും പരേതയായ പി.വി.സരോജിനിയുടെയും മകൻ പി.വി. ജിഷ്ണു(22) ആണ് അംഗീകാരത്തിന് അർഹനായത്.
റിലയന്‍സ് ജിയോ ഫ്രീ ഫയര്‍ ഇ സ്പോര്‍ട്സ് ടൂര്‍ണമെന്റ് നടത്തുന്നു
ആപ്പിൾ ഡൊമൈനുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർക്കും ടെക്കികൾക്കുമാണ് ആപ്പിൾ വെബ്സെർവർ ക്രഡിറ്റ് നൽകുന്നത്. ആപ്പിളിന്റെ സബ് ഡൊമൈനായ artists.apple.com ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ വ്യക്തിഗത വിവരങ്ങൾ നിയന്ത്രിക്കാനും മാറ്റം വരുത്താനുമടക്കം ഹാക്കർമാർക്ക് സാധിക്കുമായിരുന്ന വീഴ്ചയും അതിന്റെ പരിഹാര മാർഗങ്ങളുമാണ് ജിഷ്ണു കണ്ടെത്തിയത്.
റൊട്ടേറ്റിങ് ഡിസ്പ്ലേയുമായി എല്‍ജിയുടെ വിങ്ങ് ഇന്ത്യയിൽ
ഇതു പരിശോധിച്ച ആപ്പിളിനു സുരക്ഷാ വീഴ്ചയുടെ ഗൗരവം ബോധ്യപ്പെടുകയും അതു പരിഹരിക്കുകയും ചെയ്തു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള എത്തിക്കൽ ഹാക്കർമാർ പങ്കെടുക്കുന്ന ആപ്പിളിന്റെ ബഗ്ഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായാണ് ജിഷ്ണു ഇതു കണ്ടെത്തിയത്. മൈക്രോസോഫ്റ്റ്, ഇന്റൽ, ഡെൽ, ഓപ്പോ, നെറ്റ് ഗിയർ തുടങ്ങി 40ൽ അധികം വെബ്സൈറ്റുകളുടെ സെക്യൂരിറ്റി പിഴവുകൾ ചൂണ്ടിക്കാട്ടി ഹാൾ ഓഫ് ഫെയിമും പ്രതിഫലവും ഉപഹാരവുമെല്ലാം ജിഷ്ണു ഇതിനുമുൻപേ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക