പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ വീണ്ടും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലായ്മ, കര്‍ഷകരുടെ ജീവിതം, ചെറുകിട വ്യവസായം തുടങ്ങിയ രാജ്യം നേരിടുന്ന പ്രശ്നങ്ങളൊന്നും പ്രധാനമന്ത്രിക്ക് സംസാരിക്കാനുള്ള വിഷയങ്ങളല്ല. മോദി തന്റെ കുടുംബത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പോലെയാണ് തേജ്വശ്വിയുടെ കുടുംബത്തെക്കുറിച്ച് ബീഹാര്‍ മുഖ്യമന്ത്രി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എന്നാൽ, രാജ്യത്തിന് വേണ്ടതിനെ പറ്റി സംസാരിക്കാൻ അവർക്ക് സാധിക്കുന്നില്ല.
ആരോഗ്യസേതു ആപ്പ് വിവാദത്തിൽ വിശദീകരണം നൽകി കേന്ദ്രം
തെരഞ്ഞെടുപ്പ് നിതീഷ് കുമാറിന്റേയോ എന്റേയോ കുടുംബത്തെപറ്റിയല്ല, മറിച്ച് ബീഹാര്‍ ജനതയുടെ ഭാവിക്ക് വേണ്ടിയുള്ളതാണ്. നിതീഷിന്റെ 15 വര്‍ഷത്തെയും മോദിയുടെ ആറ് വര്‍ഷത്തെയും ഭരണം കൊണ്ട് ജനങ്ങള്‍ക്ക് എന്താണ് ലഭിച്ചത്. ബിഹാറിലെ യുവാക്കൾക്ക് സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്തെവിടെയും ജോലി കണ്ടെത്താൻ സാധിക്കുന്നില്ലെന്നും രാജ്യത്തെ മുഴുവന്‍ തൊഴില്‍ സാധ്യതയും പ്രധാനമന്ത്രി ഇല്ലാതാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക