ആരാധകരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന താരമാണ് ബോളിവുഡ് കിങ്ഖാൻ ഷാരൂഖ് ഖാൻ. ഇപ്പോഴിതാ തന്റെ പ്രിയ്യപ്പെട്ട ഭക്ഷണത്തെക്കുറിച്ചും പാചകത്തെക്കുറിച്ചുമൊക്കെയുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ഷാരൂഖ് ഖാൻ.
ട്വിറ്ററിൽ ആസ്ക്എസ്ആർകെ എന്ന സെഷനിലൂടെയാണ് ഷാരൂഖ് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
ജീവിതകാലം മുഴുവൻ മൂന്ന് ഭക്ഷണം മാത്രം കഴിക്കാൻ പറഞ്ഞാൽ അവ ഏതായിരിക്കും എന്നായിരുന്നു ഒരു ആരാധകന്റെ ചോദിച്ചത്.
ഇതിന് ചോറും പരിപ്പുകറിയും ഉള്ളിയും കഴിച്ച് ജീവിതകാലം മുഴുവൻ കഴിയാമെന്നാണ് ഷാരൂഖ് മറുപടി നൽകിയത്.
ഷാരൂഖ് പാചകം പഠിച്ചോ എന്നതായിരുന്നു മറ്റൊരു ആരാധകന്റെ സംശയം. ഇതിനാകട്ടെ സത്യസന്ധമായി പറഞ്ഞാൽ ഉപ്പ് എത്ര ഇടണം എന്നത് ഇപ്പോഴും അറിയാത്ത കാര്യമാണ് എന്നായിരുന്നു കിങ്ഖാൻറെ മറുപടി.
പ്രശസ്തരല്ലാത്ത സുഹൃത്തുക്കൾക്കൊപ്പം ഡിന്നറിനു പോയാൽ ഇപ്പോഴും ബിൽ അടയ്ക്കാന്‍ ഷെയറിടാറുണ്ടോ , അതോ ഷാരൂഖ് തന്നായാണോ നൽകുക എന്നതായിരുന്നു മറ്റൊരാള്‍ ചോദിച്ചത്.
പ്രശസ്തരാണെങ്കിലും അല്ലെങ്കിലും കൂടെയുള്ളവരാകും ബില്ലടയ്ക്കുകയെന്നും കാരണം താൻ പണം കയ്യില്‍ കൊണ്ടുനടക്കാറില്ലെന്നുമാണ് ഷാരൂഖ് മറുപടി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക