നമ്മുടെയെല്ലാം ജീവിതം ഇപ്പോൾ ഡിജിറ്റൽ ലോകത്താണ്. അവിടെയാകട്ടെ നമ്മുടെ സുരക്ഷക്കെന്നോണം നമ്മളുണ്ടാക്കുന്നതാണ് പാസ്വേർഡുകൾ. കയ്യിലുള്ള ഫോണിൽ തുടങ്ങി ബാങ്കുകൾക്ക് വരെ പാസ്വേർഡ് ഉണ്ട്. പാസ്വേർഡുകളുണ്ടാക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട പല കാര്യങ്ങളുമുണ്ട്.
ആശങ്കകൾ പരിഹരിച്ച് സൂം ; സൗജന്യ കോളുകളില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍
നമ്മുടെ പേര്, അല്ലെങ്കിൽ ജനിച്ച തീയതി ഒക്കെയാണ് നമ്മൾ പൊതുവെ പാസ്വേർഡ് ആയി ഉപയോഗിക്കാറുള്ളത്. എന്നാൽ പാസ്വേർഡ് ഉണ്ടാക്കുമ്പോൾ യൂസര്‍ ഐഡിയോടു സാമ്യമുള്ള പാസ്വേര്ഡുകള് ഉപയോഗിക്കാതിരിക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ജനനത്തീയതി, വാഹന രജിസ്ട്രേഷന് നമ്പര്‍, മക്കളുടേയോ ഭാര്യയുടേയോ പേര് തുടങ്ങിയവ എന്നിങ്ങനെയുള്ള വിവരങ്ങളൊന്നും പാസ്വേർഡ് ആയി നൽകരുത്. സാധാരണ പാസ്വേര്ഡുകള് ആയ PASSWORD, ABCD, ABC123, abc123 തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലല്ലാത്ത കമ്പ്യൂട്ടറുകളില്‍ പാസ്വേര്ഡുകള് സൂക്ഷിക്കാതിരിക്കുക. തുടങ്ങിയവയെല്ലാം പാസ്വേർഡുകൾ ഉണ്ടാക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
മദ്യപിച്ചിട്ടാണ് ഞാന്‍ ആ ഡാന്‍സ് ചെയ്തു തീര്‍ത്തത്; തുറന്നു പറഞ്ഞ് ലാൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക