ഗര്‍ഭിണിയായ ഭാര്യ അനുഷ്ക ശര്‍മയോട് കഴിച്ചോ? എന്ന് ഗ്രൗണ്ടില്‍ നിന്ന് ആംഗ്യഭാഷയില്‍ ചോദിക്കുന്ന ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോലിയുടെ വിഡിയോ വൈറല്‍. മാച്ചിനിടയിലാണ് വിരാടിന്റെ സ്നേഹ പ്രകടനം. വിരാടിന്റെ ചോദ്യത്തിന് കഴിച്ചെന്ന് ഒരു തംബ്സ് അപ്പ് മുദ്രയിലൂടെ മറുപടി നല്‍കുന്നുണ്ട് അനുഷ്ക.
യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിന്റെ വേദിയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍. ഞായറാഴ്ചത്തെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെയും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെയും കളി കാണാന്‍ അനുഷ്ക എത്തിയിരുന്നു. ചുവന്ന വസ്ത്രം ധരിച്ചായിരുന്നു അനുഷ്ക കളി കാണാന്‍ എത്തിയത്.
നേരത്തെ വിരാട് കോലിയും അനുഷ്കയും കടലില്‍ കുളിക്കുന്ന ചിത്രം ഇന്‍സ്റ്റയില്‍ അദ്ദേഹം പങ്കുവച്ചിരുന്നു. എ ബി ഡി വില്ലിയേഴ്സ് ആണ് ചിത്രം എടുത്തത്. ജനുവരിയിലാണ് ദമ്പതികള്‍ കുഞ്ഞിനെ പ്രതീക്ഷിക്കുന്നത്.
https://www.instagram.com/p/CG4LZh8J2dj/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക