തിരുവനന്തപുരം: സേവ് ദി ഡേറ്റിനു പുതുമകൾ അന്വേഷിക്കുകയാണോ. ഇതാ നല്ല കിടിലൻ അവസരമൊരുക്കിയിരിക്കുകയാണ് കെഎസ്ആർടിസി. ടിക്കറ്റ് ഇതര വരുമാന വര്‍ധനയ്ക്കു വേണ്ടി കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ഫോട്ടോ ഷൂട്ട് പരിപാടിയും ആരംഭിച്ചിരിക്കുകയാണ്.
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; വഴിയോരത്തെ പാചകത്തിനും പ്ലാസ്റ്റിക്കിനും കർശന നിരോധനം
2021 ജനുവരി 18 ന് വിവാഹം ഉറപ്പിച്ച വാമനപുരം സ്വദേശി ഗണേഷും ഈഞ്ചയ്ക്കല്‍ സ്വദേശിനി ലക്ഷ്മിയുമാണ് ഡബിള്‍ ഡെക്കര്‍ ബസിലെ ആദ്യ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. എട്ടു മണിക്കൂറിനു 4000 രൂപ വാടക നല്കിയാല് 50 കിലോ മീറ്റര്‍ ദൂരത്തില്‍ ഈ സര്‍വീസ് ഉപയോഗപ്പെടുത്താനാകും. അധികമുള്ള കിലോമീറ്ററിന് അധിക വാടക കൂടി നല്‍കേണ്ടതുണ്ട്.
വരുന്ന ഡിസംബര്‍ വരെയാണ് ഈ ഡിസ്കൗണ്ട് നിരക്ക് ഉള്ളത്. ഏജന്റുമാര്‍ക്കും, ബുക്ക് ചെയ്യുന്നവര്‍ക്കും പ്രത്യേക കമ്മിഷന് വ്യവസ്ഥയിലും പദ്ധതി നടപ്പിലാക്കുകയാണ്. ഈ ബസില്‍ പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് ഷൂട്ടുകള്‍ക്കും ബര്‍ത്ത് ഡേ ഉള്‍പ്പെടെ പാര്‍ട്ടികള്‍ക്കും വാടകയ്ക്ക് നല്‍കും. ബസിന്റെ രണ്ടാം നിലയില്‍ ആഘോഷങ്ങള്‍ക്കും താഴത്തെ നിലയില്‍ കുടുംബത്തോടൊപ്പം യാത്രയ്ക്കുള്ള അവസരവുമാണ് നല്‍കിയിരിക്കുന്നത്. ലണ്ടനിലെ ആഫ്റ്റര്‍നൂണ്‍ ടീ ബസ് ടൂറിന്റെ മാതൃകയില്‍ ആണ് കെഎസ്ആര്‍ടിസി പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയിലും കോഴിക്കോടും പദ്ധതി ഉടനെ നിലവില്‍ വരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക