ചൈനയില്‍ നിന്ന് പുറത്തുവന്ന ഈ വാർത്ത ഭീതി തോന്നുന്നതാണ്. അറുപതുകാരനായ വാന്‍ എന്നയാള്‍, മാസങ്ങളായി കണ്ണില്‍ അസ്വസ്ഥത തോന്നുന്നുവെന്ന് വീട്ടുകാരോട് പരാതിപ്പെടുന്നു. ഒടുവില്‍ അസഹനീയമായ വേദന അനുഭവപ്പെടാന്‍ തുടങ്ങിയപ്പോള്‍ വീട്ടുകാര്‍ അദ്ദേഹത്തെ സൂസോയിലുള്ള ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയ വാന്‍ തന്റെ പ്രശ്നങ്ങളെല്ലാം ഡോക്ടറോട് പറഞ്ഞു. എല്ലാം വിശദമായി കേട്ട ശേഷം പരിശോധന തുടങ്ങിയ ഡോക്ടര്‍ വൈകാതെ തന്നെ ഞെട്ടിത്തരിച്ചുപോയി. വാനിന്റെ വലതുകണ്പോളയ്ക്ക് ഉള്ളിലായി, തീരെ ചെറിയ ജീവനുള്ള വിരകളെയാണ് പരിശോധനയ്ക്കിടെ ഡോക്ടര്‍ കണ്ടെത്തിയത്.
മാച്ചിനിടയില്‍ ആംഗ്യത്തില്‍ ‘കഴിച്ചോ?’ ചോദിച്ച് വിരാട് കോലി; ‘തംബ്സ് അപ്’ നല്കി അനുഷ്ക; വിഡിയോ
സംഗതി ഇതെങ്ങനെ വാനിന്റെ കണ്ണിലെത്തി എന്നത് ദുരൂഹമാണ്. ജോലിയാവശ്യങ്ങള്‍ക്കായി വീടിന് പുറത്തിറങ്ങാറുണ്ടല്ലോ, അങ്ങനെ ഏതെങ്കിലും സമയത്ത് സംഭവിച്ചാതാകാം എന്നുമാത്രമാണ് വാന്‍ പറയുന്നത്. ഏതായാലും തുടര്‍ന്ന് മറ്റ് ചില ഡോക്ടര്‍മാരുടെ കൂടി സഹായം തേടിക്കൊണ്ട് ഡോ. ക്സി ടിംഗ് വാനിന്റെ കണ്ണില്‍ നിന്ന് വിരകളെ നീക്കം ചെയ്തു. ഇരുപതോളം വിരകളെയാണത്രേ ജീവനോടെ തന്നെ ഡോക്ടര്‍ നീക്കം ചെയ്തത്.
‘നെമറ്റോഡുകള്‍’ എന്ന് വിളിക്കപ്പെടുന്ന ഒരിനം പരാദജീവിയാണത്രേ ഇത്. സാധാരണഗതിയില്‍ വളര്‍ത്തുമൃഗങ്ങളുടെ കണ്ണിലൊക്കെയാണ് ഇവയെ കാണാറെന്നും വളര്‍ത്തുമൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെ മനുഷ്യരിലേക്ക് അപൂര്‍വ്വമായി ഇവ എത്താറുണ്ടെന്നും ഡോ. ക്സി ടിംഗ് പറയുന്നു. സമയത്തിന് കണ്ടെത്തിയതിനാല്‍ വാനിന് മറ്റ് പ്രശ്നങ്ങളൊന്നും സംഭവിച്ചില്ലെന്നും അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും ഡോ. ടിംഗ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക