ആരോഗ്യ സേതു ആപ്പ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കും. വിവരങ്ങൾ നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ഇലക്ട്രോണിക്സ് – ഐടി മന്ത്രാലയം നിർദേശിച്ചു. ആരോഗ്യ സേതുവിന്റെ നിര്‍മാണം അടക്കമുള്ള വിവരങ്ങള്‍ തേടി ആക്ടിവിസ്റ്റായ സൗരവ് ദാസ് അപേക്ഷ നൽകിയിരുന്നു.
മുന്നാക്ക സംവരണത്തിൽ നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി
എന്നാൽ, സൗരവ് ദാസ് നല്കിയ അപേക്ഷക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കിയ വിചിത്ര മറുപടി വിവാദമാകുകയായിരുന്നു. വിവരാവകാശ നിയമപ്രകാരം അപേക്ഷകന് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങള്‍ നല്‍കാനും കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാനും പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. തുടർന്നാണ് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിനും നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷനും നിര്‍ദേശം നല്‍കിയത്.
സെക്സ് കൂടുതല്‍ ആസ്വദിക്കുക ഇത്തരക്കാർ; പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക