ന്യൂഡല്‍ഹി: ഇന്നു മുതല്‍ വാര് ഗെയിം പബ്ജി ഇന്ത്യയിലുള്ളവര്‍ക്ക് ലഭ്യമാകില്ലെന്ന് കമ്പനി അറിയിച്ചു. രണ്ട് മാസങ്ങൾക്കുമുന്നേ പബ്ജി നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഗൂഗിള്‍ പ്ലേ, ആപ്പില്‍ ആപ്പ് സ്റ്റോറില്‍ നിന്നു നീക്കം ചെയ്തെങ്കിലും മുന്‍പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഫോണിലും ടാബിലും ഗെയിം കളിക്കാമായിരുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി സാംസങ്
ചൈനീസ് കമ്പനിയുമായി ബന്ധം ഉപേക്ഷിച്ച് പബ്ജി ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് അഭ്യൂഹമുണ്ടായതിന് പിന്നാലെയാണ് ഈ അറിയിപ്പ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നതടക്കം എഴുപതോളം പ്രശ്നങ്ങൾ ഉന്നയിച്ച് സെപ്റ്റംബര്‍ രണ്ടിനാണ് പബ്ജി ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക