വിജയ്യുടെ ‘മാസ്റ്റര്‍’ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിനായി അനുരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ‘കുട്ടി സ്റ്റോറി’, ‘വാത്തി കമ്മിംഗ്’ എന്ന ഗാനങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. വാത്തി കമ്മിംഗ് ഗാനത്തിന് പിപിഇ കിറ്റ് അണിഞ്ഞ ഡോക്ടര്‍മാര്‍ നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്.
തമിഴ്നാട്ടിലെ തിരുപട്ടൂര്‍ എന്ന സ്ഥലത്തെ കോവിഡ് കെയര്‍ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. കോവിഡ് രോഗികളുടെ ആശങ്ക അകറ്റാന്‍ വേണ്ടിയാണ് ഡോക്ടര്‍മാര്‍ നൃത്തം ചെയ്ത് രോഗികളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഡോ. വിക്രം കുമാര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്.
ശരീരത്തിൽ 453 ദ്വാരങ്ങൾ, രണ്ട് കൊമ്പുകൾ, ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി 61 കാരൻ
എട്ട് മാസത്തിനിടെ 85 ലക്ഷം വ്യൂസ് ആണ് വാത്തി കമ്മിംഗ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ റിലീസിന് ഒരുങ്ങിയ ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു. തിയേറ്ററില്‍ തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തും.
Vaathi coming! Doctor dances to entertain COVID patients in Siddha COVID care centre, Tirupattur! No Anxiety… No Stress regarding Corona… @Actor_Vivek @ActorVijayFP @ActorVijayFC @theactorvijay @anirudhofficial @santhanukarthia @Sankar_1970 @NaveenFilmmaker @rparthiepan pic.twitter.com/dngcfrNwda
— Dr.Vikramkumar@Siddha (@dr_vikramkumar) October 25, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക