തുർക്കിയിലെ ഇസ്മിറിൽ റിക്ടർ സ്കെയിലിൽ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂചലനത്തിൽ 4 പേർ മരിച്ചു, 120 പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ തുർക്കിയിൽ വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങളാണ് തകർന്നത്. ഗ്രീസിന്റെയും തുർക്കിയുടെയും തീരത്ത് ഈജിയൻ കടലിൽ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 16.5 കിലോമീറ്റർ താഴ്ചയിൽ, ഗ്രീക്ക് ദ്വീപായ സമോസിൽ നിന്ന് 13 കിലോമീറ്റർ വടക്കുകിഴക്കായാണ്.
പടിഞ്ഞാറൻ തുർക്കിയിലെ തീരദേശ പ്രവിശ്യയായ ഇസ്മിറിൽ ഉണ്ടായ ഭൂകമ്പത്തിന്റെ തീവ്രതയെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോർട്ടുകൾ ഉണ്ട്. ഭൂകമ്പത്തിന്റെ വ്യാപ്തി റിക്ടർ സ്കെയിലിൽ 7.0 ആയി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയെ ഉദ്ധരിച്ച് വാർത്താ ഏജൻസി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അതേസമയം തുർക്കി ദുരന്ത എമർജൻസി മാനേജ്മെന്റ് പ്രസിഡൻസി ഇത് 6.6 ആയാണ് രേഖപ്പെടുത്തിയത്.
ഇസ്മിറിലെ ഭൂകമ്പത്തിൽ 4 പൗരന്മാർ മരിച്ചു എന്ന് ടർക്കിഷ് ആരോഗ്യമന്ത്രി ട്വീറ്റിൽ പറഞ്ഞു. “മൊത്തം 120 പൗരന്മാരെ ഭൂകമ്പം ബാധിച്ചു. 38 ആംബുലൻസുകളും 35 യുഎംകെ ടീമും 2 ആംബുലൻസ് ഹെലികോപ്റ്ററുകളും സംഭവസ്ഥലത്തുണ്ട്. എല്ലാ പിന്തുണയോടെയും ഇസ്മിറിലെ ആളുകൾക്കൊപ്പം സർക്കാർ നിലകൊള്ളുന്നു. നിങ്ങളുടെ നഷ്ടത്തിന് ക്ഷമിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
İzmir’deki depremde ne yazık ki 4 vatandaşımız hayatını kaybetti. Toplamda 120 vatandaşımız depremden etkilendi. 38 ambulansımız, 35 UMKE ekibimiz ve 2 ambulans helikopterimiz olay yerinde. Tüm desteğimizle İzmir halkının yanındayız. Başımız sağ olsun.
— Dr. Fahrettin Koca (@drfahrettinkoca) October 30, 2020
ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗ്രീസിലുണ്ടായ ഭൂകമ്പം സമോസിൽ ഒരു ചെറിയ സുനാമിയും (mini-tsunami) കെട്ടിടങ്ങൾക്ക് കേടുപാടുകളും വരുത്തിവെച്ചതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു.
Another tsunami footage from the earthquake in Izmir province of Turkey.
This one is really dangerous pic.twitter.com/62zfddWSi8
— Ragıp Soylu (@ragipsoylu) October 30, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക