ശങ്കർ ചിത്രം ബോയ്സിലൂടെയാണ് സിദ്ധാർഥ് സിനിമാ രംഗത്തെത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അടുത്ത വർഷത്തെ തന്റെ നാല് റിലീസുകൾ പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. നാലു തമിഴ് ചിത്രങ്ങളാണ് സിദ്ധാർഥിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. ‘അതുവരേയ്ക്കും’ , ‘ഉടമ്പ പാത്തുക്കൊങ്ക മക്കളെ’ , ‘കൂടിയ സീക്കിറം’ എന്നിവയാണ് വരാനിരിക്കുന്ന സിദ്ധാർഥ് ചിത്രങ്ങൾ.
https://twitter.com/Actor_Siddharth/status/1322107876006154240?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1322107876006154240%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.expresskerala.com%2Fsouth-indian-actor-siddharth-has-announced-his-next-four-releases-next-year.html
മാത്രമല്ല, ഈ വർഷം റിലീസിന് ഒരുങ്ങിയ ‘ടക്കർ’ എന്ന ചിത്രം കോവിഡ് പശ്ചാത്തലത്തിൽ റിലീസ് മാറ്റിവച്ചിരുന്നു. വളരെ കഠിനമായ ഒരു വർഷമാണിതെന്നും ജീവിതത്തിന്റെ തെറ്റി കിടക്കുന്ന താളം ഉടനെതന്നെ നേരെ ആകുമെന്ന് പ്രതീക്ഷിക്കുന്നതായും സിദ്ധാർഥ് പങ്കുവക്കുന്നു.
പൃഥ്വിരാജിന്റെ നായികയായി ‘അരുവി’ താരം അദിതി ബാലന്; ‘കോള്‍ഡ് കേസ്’ ചിത്രീകരണം തുടങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക