കേരളത്തിലെ ഏറ്റവും സ്ഥിരതയാര്‍ന്നതും വേഗമേറിയതുമായ 4ജി നെറ്റ്വര്‍ക്കായി രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ വിഐയുടെ ജിഗാനെറ്റിനെ സ്ഥിരീകരിച്ചു. ബ്രോഡ്ബാന്‍ഡ് പരിശോധനയിലും വെബ് അധിഷ്ഠിത നെറ്റ്വര്‍ക്ക് ഡയഗ്നോസ്റ്റിക് ആപ്ലിക്കേഷനുകളിലും ആഗോള തലത്തിലെ മുന്‍നിരക്കാരാണ് ഊകലയാണ് ഈ വിവരം പ്രസ്താവിച്ചത്.
കുറഞ്ഞ ചിലവില്‍ നാട്ടിൻപുറത്തും അതിവേഗ ഇന്റര്‍നെറ്റ്; സർക്കാരിന്റെ കെ ഫോണ്‍ പദ്ധതി ഡിസംബറിലെത്തും
2020 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മറ്റെല്ലാ ഓപ്പറേറ്റര്‍മാരുമായും താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും വേഗത്തിലുള്ള ഡൗണ്‍ലോഡ്, അപ്ലോഡ് വേഗമാണ് വി ലഭ്യമാക്കിയത്. കേരളത്തിലുടനീളമുള്ള 4ജി ഉപയോക്താക്കള്‍ നടത്തിയ സ്പീഡ്ടെസ്റ്റുകളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഏറ്റവും സ്ഥിരവും വേഗമേറിയതുമായ 4ജി നെറ്റ്വര്‍ക്ക് ‘വി’യുടേതാണെന്നു സ്ഥിരീകരിച്ചത്.
കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, സിക്കിം, അസം, നോര്‍ത്ത് ഈസ്റ്റിലെ മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വര്‍ക്കായി വിയുടെ ഗിഗാനെറ്റ് തെളിയിക്കപ്പെട്ടിരുന്നു.
ഇന്ത്യയില്‍ പുതിയ ‘ടോപിക്സ്’ ഫീച്ചര്‍ അവതരിപ്പിച്ച് ട്വിറ്റര്‍
മുംബൈ, ഡല്‍ഹി എന്‍സിആര്‍, കൊല്‍ക്കത്ത എന്നീ മെട്രാ നഗരങ്ങള്‍ക്ക് പുറമെ കൊച്ചി അഹമ്മദാബാദ്, ലഖ്നൗ, ജയ്പൂര്‍, ഇന്‍ഡോര്‍, രാജ്കോട്ട്, ആഗ്ര തുടങ്ങി രാജ്യത്തെ 120 പ്രധാന നഗരങ്ങളിലെ സ്പീഡ് ചാര്‍ട്ടുകളിലും ജിഗാനെറ്റ് ഒന്നാമതെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക