കണ്ണൂർ: പയ്യന്നൂര്‍ ടൗണിലെ ഹോട്ടലുകളില്‍നിന്നും നഗരസഭ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണങ്ങൾ പിടികൂടി. ഇന്നലെ രാവിലെ നടത്തിയ പരിശോധനകളിലാണ് നാലുഹോട്ടലുകളില്‍ നിന്ന് ഇറച്ചിയുള്‍പ്പെടെയുള്ള പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്.
ടൗണിലെയും പരിസരത്തെയുംഒന്പത് ഹോട്ടലുകളില്‍ മിന്നൽ പരിശോധന നടത്തിയ സംഘം നാലുഹോട്ടലുകളില്നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്.
കണ്ണൂർ പരിയാരം ഗവ.ആയുര്‍വ്വേദ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്
പഴകിയ ചിക്കൻ, മസാല,കോളിഫ്ളവര്‍, ബിരിയാണി, കടലമാവ്,വൃത്തിഹീനമായ പാത്രങ്ങള്‍,നിരോധിത പ്ലാസ്റ്റിക് കൂടുകള്‍ എന്നിവയാണ് പിടികൂടിയത്.സെൻട്രൽ ബസാറിലെ ഹോട്ടല്‍ ജനത,ഹോട്ടല്‍ രാജീവ്, ഹോട്ടല്‍ റോയല്‍ കോത്തായി മുക്കികിലെ ഹോട്ടല്‍ താത്തേട്ടി എന്നീ ഹോട്ടലുകളില്‍നിന്നാണ് ഇവ പിടികൂടിയതെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക