മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മകന് അഡ്വക്കേറ്റ് എബ്രഹാം ലോറന്‍സ് ബിജെപിയില്‍ ചേര്‍ന്നു. ബിനീഷ് കോടിയേരി വിഷയത്തില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.
അതേസമയം മകന് സിപിഎം അംഗമായിരുന്നില്ലെന്ന് എംഎം ലോറന്‍സ് പ്രതികരിച്ചു. ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായാണ് എംഎം ലോറന്‍സിന്റെ മൂന്നാമത്തെ മകനായ അഡ്വക്കേറ്റ് എബ്രഹാം ലോറന്‍സ് ആ പാര്‍ട്ടിയില്‍ ചേരുന്നത്.
സിപിഎം അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചു. ബിജെപിയില്‍ ചേരുന്നതിന് പിതാവിന്റെ അനുമതി ആവശ്യമില്ലെന്നും അഡ്വക്കേറ്റ് എബ്രാഹം പറഞ്ഞു.
അതേസമയം സിപിഎമ്മിന് അപചയം സംഭവിച്ചുവെന്ന മകന്റെ പ്രസ്താവ എംഎം ലോറന്‍സ് തള്ളിക്കളഞ്ഞു. അടുത്ത ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ ഓണ്‍ലൈന്‍ വഴി അഡ്വക്കേറ്റ് എബ്രാഹാമിന് പാര്‍ട്ടി അംഗത്വം നല്‍കും. നേരത്തെ ലോറന്‍സിന്റെ മകള്‍ ആശയുടെ മകനും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക