പോസ്റ്റ് ഓഫീസുകളില്‍ നിന്നോ പോസ്റ്റ്മാന് വീട്ടില്‍ എത്തിയോ ഇനി പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇത്തരത്തിൽ ലൈഫ് സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ഓഫീസുകളില്‍ നിന്നോ പോസ്റ്റ്മാന് വീട്ടില്‍ എത്തിയോ നല്കുന്ന പുതിയ പദ്ധതി ആരംഭിച്ചിരിക്കുകയാണ് തപാല്‍ വകുപ്പ്. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ ചുമതലയിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
കണ്ണപുരം പഞ്ചായത്തില്‍ മൂന്നാമത് പച്ചത്തുരുത്ത് ഒരുങ്ങുന്നു
വിമുക്തഭടന്മാര്, ബാങ്ക് ജീവനക്കാര്‍, കേന്ദ്ര – സംസ്ഥാന പെന്‍ഷന്‍കാര്‍ തുടങ്ങിയവര്‍ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാവുന്നതാണ്. തപാല്‍ വകുപ്പിനെ മുൻകൂട്ടി അറിയിക്കുകയാണെങ്കിൽ പോസ്റ്റ്മാന് വീട്ടിലെത്തി മൈക്രോ എടിഎം ഉപയോഗിച്ച് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ജീവന് പ്രമാണ് എന്ന ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യുന്നത് പെന്ഷന് വിവരങ്ങള്‍ക്കൊപ്പം ആധാര്‍ നമ്പറും വിരലടയാളവും ചേര്‍ത്താണ്. ഇതിനായി തപാല്‍ വകുപ്പ് 70 രൂപ ചാര്‍ജ് ഈടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക