ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന നടിയാണ് സരയൂ. ഇപ്പോൾ സോഷ്യൽ മീഡിയയിലും ആക്റ്റീവാണ് താരം. തന്റെ വീട്ടിലെ വിശേഷങ്ങളും പഴയ ഓർമകളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. കോവിഡ് കാലമായതിനാൽ ആഘോഷങ്ങൾ ഇല്ലാതായതിന്റെ വിഷമത്തിലാണ് താരം. ഭർത്താവിനൊപ്പമുള്ള രസകരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സരയൂ നിരാശ പങ്കുവെച്ചത്.
നോർമലായി ഇരുന്നു എനിക്ക് മടുത്തൂ, നമ്മളെ എനിക്ക് മിസ് ചെയ്യുന്നു. അവനേയും മിസ് ചെയ്യുന്നു. നല്ല പാതി കുറച്ചു ദിവസങ്ങളായി വളരെ നിശബ്ദനാണ്, നോർമലും- താരം കുറിച്ചു.
സനല്‍ വി ദേവനാണ് സരയുവിന്റെ ഭര്‍ത്താവ്. താരത്തിന്റെ പോസ്റ്റിന് രസകരമായ മറുപടികളാണ് ആരാധകർ നൽകുന്നത്. ഒരാളെ നന്നാവാനും സമ്മതിക്കില്ലേ എന്നാണ് ചിലരുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക