കോട്ടയം: 13 വയസുകാരിയായ ചെറുമകൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ 61കാരന് 20 വര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും. ഈരാറ്റുപേട്ട പൊലീസ് 2018 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൂഞ്ഞാര്‍ സ്വദേശിയെയാണ് ശിക്ഷിച്ചത്. 2017 മുതല്‍ ഒരു വര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കുട്ടി സ്കൂളിലേക്ക് പോകുംവഴി കൂട്ടുകാരിയോട് പറഞ്ഞതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കോട്ടയം അഡീഷനല്‍ ജില്ല ജഡ്ജി (പോക്സോ കോടതി) ജി. ഗോപകുമാറാണ് കേസ് പരിഗണിച്ചത്.
വിചാരണ ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൂറുമാറിയിരുന്നു. എന്നാല്‍, കുട്ടിയുടെ മൊഴിമാത്രം പരിഗണിച്ച് കോടതി ശിക്ഷിക്കുകയായിരുന്നു. സ്പെഷല്‍ പബ്ലിക് േപ്രാസിക്യൂട്ടര്‍ അഡ്വ. എം.എന്‍. പുഷ്കരന് േപ്രാസിക്യൂഷനുവേണ്ടി കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക