കണ്ണൂർ :ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതി/ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ പഞ്ചായത്ത്/ക്ലസ്റ്റര്‍ തലത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും. ഫിഷറീസ് വിഷയത്തിലുള്ള വി എച്ച് എസ് സി/ഫിഷറീസ് വിഷയത്തിലുള്ള ബിരുദം/സുവോളജി ബിരുദം/എസ് എസ് എല്‍ സിയും കുറഞ്ഞത് നാല് വര്‍ഷത്തെ ഗവ.സ്ഥാപനത്തിലുള്ള അക്വാകള്‍ച്ചര്‍ മേഖലയിലെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
കൈവശക്കാരന് പട്ടയം പദ്ധതി: അപേക്ഷ ക്ഷണിച്ചു
താല്പര്യമുള്ളവര് ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്, കണ്ണൂര്‍ എന്ന വിലാസത്തിലോ, [email protected] എന്ന ഇ-മെയില്‍ ഐഡിയിലോ നവംബര്‍ ഏഴിന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2731081.
പ്രതികരിക്കാൻ ഇവിടെ എഴുതുക