ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിശ്ചലമായ രാജ്യത്തെ സമ്പത് വ്യവസ്ഥയെ സഹായിക്കാൻ കേന്ദ്ര സർക്കാർ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. കേന്ദ്ര ധന സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ ആണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. എന്നാൽ എന്നത്തേക്കു പ്രഖ്യാപനമുണ്ടാകും, ഏതു മേഖലയ്ക്കാണു സഹായം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിട്ടില്ല.
We gave several stimulus packages after March, in a series. FM made announcements in different months. In every announcement, deserving sections of economy and deserving sections of society were covered. This is a continuous process: Finance Secretary Ajay Bhushan Pandey to ANI pic.twitter.com/eYwBr5PUqp
— ANI (@ANI) November 2, 2020
ഏതു വിഭാഗക്കാരാണു പ്രശ്നം നേരിടുന്നത്, ഏതെല്ലാം ജനവിഭാഗങ്ങൾക്ക് എന്തെല്ലാം തരം സഹായമാണു വേണ്ടത് തുടങ്ങിയ കാര്യങ്ങൾ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് എന്നും വ്യാവസായിക വിഭാഗങ്ങൾ, ട്രേഡ് അസോസിയേഷനുകൾ, മന്ത്രാലയങ്ങൾ എന്നിവിടങ്ങളിൽനിന്നെല്ലാം നിർദേശങ്ങൾ സ്വീകരിക്കുന്നുണ്ട്. ഇതെല്ലാം പരിശോധിച്ച് സാമ്പത്തിക രംഗത്ത് എന്താണ് ആവശ്യമെന്നു മനസ്സിലാക്കി യഥാസമയം കൃത്യമായി നടപടിയെടുക്കുമെന്നും വാർത്താ ഏജൻസി എഎൻഐക്കു നൽകിയ അഭിമുഖത്തിൽ അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു, അടുത്ത ഇടപെടലിനായി സർക്കാർ ഉത്തേജക പാക്കേജ് തയാറാക്കുകയാണ്.
മഞ്ജു തനിക്കെതിരെ മൊഴി നൽകാതിരിക്കാൻ പ്രതി ദിലീപ് മകൾ മീനാക്ഷിയെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു
നിലവിൽ സാമ്പത്തിക രംഗം മെച്ചപ്പെടുന്നുണ്ട്. രാജ്യം സുസ്ഥിര വികസനത്തിലേക്കുള്ള യാത്രയിലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒക്ടോബറിൽ ജിഎസ്ടി വരുമാനം 10 ശതമാനം വർധിച്ച് 1,05,155 കോടിയായി. രാജ്യത്തെ വൈദ്യുതി ഉപഭോഗം, കയറ്റുമതി, ഇറക്കുമതി എന്നിവയും കൂടി. അടുത്ത അഞ്ചു മാസത്തേക്കു കൂടി ഈ വളർച്ച നിലനിർത്താനായാൽ സമ്പത് രംഗം കൂടുതൽ മെച്ചപ്പെടും. മാർച്ചിനുശേഷം നിരവധി ഉത്തേജക പാക്കേജുകൾ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. ഇതൊരു തുടർ പ്രക്രിയയാണ്- പാണ്ഡെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക