ഹാര്‍ലി ഡേവിഡ്സണ് വാഹനപ്രേമികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇനിയിതാ ഹാർലി മറ്റൊരു ചുവടുവയ്പ്പിലാണ്. ഇലക്ട്രിക് സൈക്കിള്‍ വിപണിയിലേക്ക് കടക്കാനൊരുങ്ങുകയാണ് ഹാര്‍ലി ഡേവിഡ്സണ്. വെളുത്ത ടയറുകള്‍, ലെതര്‍ സാഡില്‍, ഹാന്‍ഡ് ഗ്രിപ്പുകള്‍, നേര്‍ത്ത കറുത്ത ഫ്രെയിം എന്നിവയോടെയാണ് സൈക്കിള്‍ എത്തുന്നത്. ഇലക്ട്രിക് സൈക്കിളിന് സീരിയല്‍ 1 എന്നാണ് പ്രാരംഭ ഘട്ടത്തിൽ കമ്പനി നൽകിയിരിക്കുന്ന പേര്.
ന്യൂസിലന്റ് മന്ത്രിസഭയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജ പ്രിയങ്ക രാധാകൃഷ്ണന് ആശംസകളുമായി മുഖ്യമന്ത്രി
നേരത്തെ പല കമ്പനികളും ഇലക്ട്രിക് ബൈക്കുകളും മോട്ടോര്‍ സൈക്കിളുകളും നിർമ്മിച്ചിരുന്നു. ബിഎംഡബ്ല്യു ഇലക്ട്രിക് ബൈക്കുകളും മോട്ടോര്‍ സൈക്കിളുകളും നിർമ്മിച്ചു. മെര്‍സിഡീസ് ബെന്‍സ് ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കിയപ്പോൾ ഔഡി ഇലക്ട്രിക് മൗണ്ടന്‍ ബൈക്കുകള്‍ നിർമ്മാണത്തിലേക്ക് കടന്നു. 1903 മുതലുള്ള ഹാര്‍ലി ഡേവിഡ്സണ് മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആദ്യത്തെ ഇലക്ട്രിക് സൈക്കിളിനെ ഇപ്പോൾ അവതരിപ്പിക്കാനൊരുങ്ങുന്നത്.
കോവിഡ് തലച്ചോറിന്റെ ധാരണാ ശക്തിയെ ബാധിക്കും; പുതിയ പഠനം പറയുന്നത് ഇങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക