സർക്കാരിനെ അട്ടിമറിക്കുന്നതിനായി മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യു.ഡി.എഫിന്റെ അഴിമതി മൂടിവയ്ക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. മുസ്ലിം ലീഗ് നേതാക്കളെയൊന്നും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തെന്ന വാർത്ത പുറത്തുവരുന്നില്ല. അതൊന്നും വാർത്തകളല്ല, തങ്ങൾക്ക് താല്പര്യമുള്ളത് മാത്രമാണ് അവർ വർത്തകളാക്കുന്നു എന്നും കോടിയേരി പറഞ്ഞു.
സർക്കാരിനെ അട്ടിമറിക്കുക എന്ന നീക്കത്തിൽ മാധ്യമങ്ങളും കൂട്ടുനിൽക്കുകയാണ്. നുണകൾ വിശ്വസിപ്പിക്കാനുള്ള സംഘടിതശ്രമം കേരളത്തിൽ നടക്കുകയാണിപ്പോൾ. തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ഇടതുപക്ഷത്തിനെതിരെ യുദ്ധമാണ് മാധ്യമ രംഗത്ത് നടക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
സഹപ്രവർത്തക നൽകിയ പീഡന പരാതിയിൽ ബോളിവുഡ് താരം വിജയ് രാസ് അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക