അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തൂക്കിലേറ്റണമെന്ന നിലപാടുമായി മദ്രാസ് ഹൈക്കോടതി രംഗത്ത്. ജസ്റ്റിസ് എൻ. കൃപാകരൻ, ജസ്റ്റിസ് ബി. പുകഴേന്തി എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ തൂക്കിക്കൊന്നാൽ മാത്രമേ അഴിമതി അവസാനിപ്പിക്കാൻ കഴിയൂ എന്നാണ് നിലപാട്.
സംവരണം നടപ്പിലാക്കുന്നത് കബളിക്കലാണെന്ന് എൻ.എസ്.എസ്
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതിയെ കുറിച്ച് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ഈ മറുപടി. ജസ്റ്റിസ് എൻ. കൃപാകരൻ, ജസ്റ്റിസ് ബി. പുകഴേന്തി എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് അഴിമതിക്കാരെ തൂക്കിക്കൊല്ലണമെന്ന ആവശ്യം ഉന്നയിച്ചത്.
വ്യാഴമാറ്റം വരുമ്പോൾ ഭാഗ്യദേവത കടാക്ഷിക്കുന്ന നക്ഷത്രക്കാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക