കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പേട്ട, തൃപ്പൂണിത്തുറ പാതയില്‍ എസ്.എന്‍ ജംക്ഷൻ വരെയുളള നിര്‍മാണം അടുത്ത വർഷം നവംബറിന് മുൻപ് പൂർത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎംആർഎൽ. കെഎംആർഎൽ എം.ഡി.അൽകേഷ് കുമാർ ശർമ നേരിട്ടെത്തുകയും ഈ മേഖലയിലെ നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
പേട്ട പനംകുട്ടി പാലത്തിന്റെ നിർമാണം വേഗത്തിലാക്കാൻ കാരാറുകർക്ക് എം.ഡി നിർദേശം നൽകിയിട്ടുണ്ട്. പാതയുടെ മുപ്പത് ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായതായി കെഎംആർഎൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക