കണ്ണൂർ :സബ്സിഡി സ്കീമില്‍ ഉള്‍പ്പെടുത്തി സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിന് ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് www.buymysun.com എന്ന വെബ്പോര്‍ട്ടലില്‍ ആവശ്യമായ രേഖകള്‍ സഹിതം രജിസ്റ്റര്‍ ചെയ്യണം. ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനം സബ്സിഡിയും അധികമായി വരുന്ന 10 കിലോവാട്ട് വരെയുളള നിലയങ്ങള്‍ക്ക് ഓരോ കിലോവാട്ടിനും 20 ശതമാനം സബ്സിഡിയും ലഭിക്കും. മുന്‍ഗണനാ ക്രമമനുസരിച്ച് സാധ്യതാപഠനം നടത്തിയാകും നിലയങ്ങള്‍ സ്ഥാപിക്കുക. ആവശ്യമായ വൈദ്യുതി ഉപയോഗത്തിനു ശേഷം അധിക വൈദ്യുതി ശൃംഖലയിലേക്ക് നല്‍കുന്നതിലൂടെ വൈദ്യുത ബില്ലില്‍ ഗണ്യമായ കുറവ് വരുത്താനാകു മെന്നതാണ് ഓണ്‍ഗ്രിഡ് സൗരവൈദ്യുത നിലയങ്ങളുടെ പ്രത്യേകത. കൂടുതല്‍ വിവരങ്ങള്‍ www.buymysun.com ലും ടോള്‍ഫ്രീ നമ്പറായ 1800 425 1803 ലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക