എന്തുകൊണ്ടാണ് പെണ്‍കുഞ്ഞിനെ ആര്‍ക്കും വേണ്ടാത്തത്, എന്തുകൊണ്ടാണ് ഒരു പെണ്‍കുഞ്ഞ് ഇന്ത്യയില്‍ സുരക്ഷിതയല്ലാത്തത്, എന്തുകൊണ്ടാണ് ഭൂരിഭാഗം വരുന്ന പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്, എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് എന്നെല്ലാണ് പെണ്‍കുട്ടികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍.
എന്തുകൊണ്ടാണ് സമൂഹം പുരുഷന്റേതായത് എന്നതാണ് മുതിര്‍ന്നുകഴിയുമ്പോള്‍ അവളുടെ ആദ്യ ചോദ്യം. എന്തുകൊണ്ടാണ് അവള് വീടകങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നതെന്നും, എന്തുകൊണ്ടാണ് വിവാഹജീവിതത്തിലെ ബലാത്സംഗം ഇപ്പോഴും ഒരു കുറ്റകൃത്യമാകാത്തത് എന്നും അവള് ചോദിക്കുന്നു.
പ്രായമാകുമ്പോഴും തങ്ങള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ക്ക് കുറവില്ലാത്തത് എന്തുകൊണ്ടാണെന്നും, വൃദ്ധമന്ദിരങ്ങള്‍ കൂടുന്നത് എന്തുകൊണ്ടാണെന്നും അവള് ചോദിക്കുന്നു..
വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ടിന് പിന്നിലുള്ളത് ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷ് ആണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനു പത്ഭനാഭന് അയ്യരാണ് വിഷ്ണുവിന്റെ ഫോട്ടോകള്‍ക്ക് മോഡലായിരിക്കുന്നത്.
https://www.instagram.com/_viishnu_santhosh/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക