ഫുൾ സ്ക്രീൻ ഡിസ്പ്ലേയുമായി ലോകത്തിലെ ആദ്യത്തെ ഫിറ്റ്നസ് ട്രാക്കർ ഹോണർ ബാൻഡ് 6 വിപണിയിലെത്തി. എൻഎഫ്സിയോട് കൂടിയ വേരിയന്റും എൻഎഫ്സി ഇല്ലാത്ത വേരിയന്റുമാണ് ഹോണർ പുറത്തിറക്കിയിരിക്കുന്നത്. ഹോണർ ബാൻഡ് 6 അതിന്റെ മുൻഗാമികളുമായി യാതൊരു വിധ സാമ്യതയും ഇല്ലാത്ത ഡിവൈസാണ്.
സ്നാപ്ഡ്രാഗൺ 750 ജി പ്രോസസറുമായി മോട്ടോ ജി 5 ജി വരുന്നു
ഹോണർ വാച്ച് ഇഎസിന് സമാനമായൊരു ഡിസൈനാണ് ഈ വെയറബിളിലും കമ്പനി നൽകിയിരിക്കുന്നത്. ഡിവൈസിന്റെ സവിശേഷതകൾ പരിശോധിച്ചാൽ, ഹോണർ ബാൻഡ് 6ൽ 1.47 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 194×368 പിക്സൽ റെസല്യൂഷൻ വരെ സപ്പോർട്ടുണ്ട്. 2.5 ഡി ഗ്ലാസും ഈ ഡിസ്പ്ലെയ്ക്ക് മുകളിൽ നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക