ഇലക്ട്രിക് വയലറ്റ്, മെറ്റാലിക് സേജ് കളർ ഓപ്ഷനുകളിൽ മോട്ടോ ജി 9 പവര്‍ സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു. 20,000 ഫാസ്റ്റ് ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി 9 പവറിന്റെ പ്രധാന പ്രത്യേകത. മോട്ടോ ജി 9 പവറിന് 64 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍ (എഫ് / 1.79 അപ്പര്‍ച്ചര്‍), 2 മെഗാപിക്സല്‍ മാക്രോ സെന്‍സര്‍ (എഫ് / 2.4), കൂടാതെ 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍ (എഫ് / 2.4) എന്നിവയുള്ള ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് വരുന്നു. ഈ ഫോണിന്റെ മുന്നിലായി എഫ് / 2.2 അപ്പര്‍ച്ചര്‍ വരുന്ന 16 മെഗാപിക്സല്‍ ക്യാമറയും നല്കിയിരിക്കുന്നു.
താൻ ഇപ്പോഴും അവിവാഹിതയായിരിക്കാൻ കാരണം അജയ് ദേവ്ഗണ് ആണെന്ന് തബു
ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോ ജി 9 പവറിന് 6.8 ഇഞ്ച് എച്ച്ഡി + (720×1,640 പിക്സല്‍) ഐപിഎസ് ഡിസ്പ്ലേയാണ് വരുന്നത്. 4 ജിബി റാമുമായി ജോടിയാക്കിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 662 SoC പ്രോസസറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. ബാറ്ററി 60 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമെന്ന് കമ്പനി പറയുന്നു. ഏകദേശം 17,400 രൂപയാണ് ഫോണിന്റെ വില.
വിറ്റാമിൻ-ഡിയും കോവിഡും തമ്മിൽ ബന്ധമുണ്ടോ? വിറ്റാമിൻ -ഡി കുറഞ്ഞാൽ എങ്ങനെ സ്വയം തിരിച്ചറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക