സ്ത്രീകൾക്കെതിരെയുളള സൈബർ ആക്രമണങ്ങൾക്കെതിരെ വുമൺ ഇൻ സിനിമ കളക്റ്റീവിന്റെ നേതൃത്വത്തിൽ നടക്കുന്ന REFUSE The Abuse – സൈബർ ഇടം, ഞങ്ങളുടെയും ഇടം! കാമ്പയിനിൽ അനശ്വര രാജനും.
ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അനശ്വര സോഷ്യൽ മീഡിയയിലൂടെ നൽകിയ മറുപടി ‘വീ ഹാവ് ലെഗ്സ്’ എന്ന വലിയ മൂവ്മെന്റിന് തുടക്കമിട്ടിരുന്നു.
സോഷ്യല്‍മീഡിയകളിലൂടെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ സോഷ്യല്‍മീഡിയ തന്നെ തെരഞ്ഞെടുക്കാവുന്നതാണെന്നും അതിനാല്‍ ഇത്തരം ക്യാമ്പയിനുകള്‍ കൂടുതലായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു.
മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്ന സംമ്പ്രദായം അതിക്രമിച്ചിരിക്കുന്നു എന്ന് കാമ്പയിന്റെ ഭാഗമായി അനശ്വര പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക