അവൽ കൊണ്ട് രുചികരമായ ലഡു ഉണ്ടാക്കിയാലോ…? അതേ നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ കിടിലനൊരു പലഹാരമാണ് അവൽ ലഡു. അവൽ ലഡു തയ്യാറാക്കുന്ന വിധം
വേണ്ട ചേരുവകൾ…
അവൽ-1 കപ്പ്
തേങ്ങ ചിരകിയത് -5 വലിയ സ്പൂൺ
ശർക്കരപ്പാനി-അരക്കപ്പ്
ഏലയ്ക്കാപ്പൊടി-അര ചെറിയ സ്പൂൺ
നെയ്യ്- ഒരു ചെറിയ സ്പൂൺ
തയ്യാറാക്കുന്ന വിധം…
ആദ്യം ഒരു പാനിൽ അവൽ നന്നായി ചൂടാക്കുക. ശേഷം അവൽ തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം അവൽ മിക്സിയിൽ പൊടിച്ചെടുക്കുക. നല്ല പോലെ പൊടിഞ്ഞശേഷം രണ്ടാമത്തെ ചേരുവകൾ ചേർത്ത് ഒന്നുകൂടി മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഈ മിശ്രിതം ഒരു ബൗളിലേക്ക് മാറ്റി നെയ്യ് ചേർത്തിളക്കി ഉരുളകളാക്കി എടുക്കുക. അവൽ ലഡു തയ്യാറായി…
പ്രതികരിക്കാൻ ഇവിടെ എഴുതുക