ഫാഷൻ ലോകത്ത് ഏറെ ചർച്ചയാകുന്ന പേരാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടേത്. നടിയുടെ വസ്ത്രധാരണവും ലുക്കുമെല്ലം ആഗോള തലത്തിൽ തന്നെ വലിയ ചർച്ചയാകാറുണ്ട്.
ആദ്യമായി വസ്ത്രധാരണത്തിൽ ബുദ്ധിമുട്ട് നേരിട്ടത് 2000 ലെ മിസ് വേൾഡ് മത്സരത്തിനിടയിലായിരുന്നു. അന്ന് ധരിച്ചിരുന്ന വസ്ത്രം ശരീരത്തിൽ ടേപ്പ് ചെയ്ത്വച്ചിരിക്കുകയായിരുന്നു. പക്ഷെ ആ സമയം പ്രിയങ്ക ഒട്ടേറെ പിരിമുറുക്കം അനുഭവിച്ചു. തത്ഫലമായി അത് വസ്ത്രത്തിലും നിഴലിച്ചു.ആ ടേപ്പ് മുഴുവനും ഊരി വന്നു, വസ്ത്രം ഇളകുന്ന അവസ്ഥയിലായി കാര്യങ്ങൾ. എന്നാൽ ഇതിനെ വളരെ ബുദ്ധിപൂർവ്വം നടി മനേജ് ചെയ്യുകയായിരുന്നു.
ഇന്നും സോഷ്യൽ മീഡിയയിലും ഫാഷൻ കോളങ്ങളിലും മിസ് വേൾഡ് മത്സര വേദിയിൽ നിന്നുള്ള നടിയുടെ ചിത്രങ്ങൾ വൈറലാണ്. സദസിനെ അഭിവാദ്യം ചെയ്ത് നമസ്തേ പറയുന്ന നടിയുടെ ചിത്രം വലിയ ജനശ്രദ്ധ നേടിയിരുന്നു. ഈ നമസ്തേ പ്രിയങ്കയുടെ ഒരു ട്രിക്ക് കൂടിയായിരുന്നു. ആ നമസ്തേയുടെ പിന്നിൽ വസ്ത്രം ഇളകി വീഴാതിരിക്കൻ കൈകൾ കൊണ്ട് വസ്ത്രം താങ്ങി നിർത്തുകയായിരുന്നു പ്രിയങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക