ഏവരുടെയും ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് പ്രീമിയം ഹാച്ച്ബാക്ക് നിര. ടാറ്റ ആൾട്രോസ് ടർബോയുടെ അരങ്ങേറ്റം ഈ മാസം തന്നെ ഉണ്ടായേക്കും. ഇപ്പോഴിതാ ഒരു ടർബോ-പെട്രോൾ എഞ്ചിൻ ആൾട്രോസിന് നൽകാനാണ് കമ്പനിയുടെ പദ്ധതി. നെക്സോൺ കോംപാക്ട് എസ്യുവിയിൽ കാണുന്ന അതേ പതിപ്പാണിത്. ആൾട്രോസിൽ എത്തുമ്പോൾ ഈ ടർബോ എഞ്ചിൻ 110 bhp കരുത്തിൽ 140 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഈ യൂണിറ്റ് നെക്സോണിൽ പരമാവധി 120 bhp പവറും 170 Nm torque ഉം ആണ് വികസിപ്പിക്കുന്നത്.
കോവിഡിനെ പരാജയപ്പെടുത്താം, പക്ഷെ, മറ്റൊരു മഹാമാരിയെ നേരിടാൻ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന
പെർഫോമൻസ് ഹാച്ചിന് 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ യൂണിറ്റായിരിക്കും ടാറ്റ നൽകുക. ഡിസൈൻ കാര്യങ്ങളിലെല്ലാം ടർബോ പതിപ്പ് സാധാരണ മോഡലിന് സമാനമായിരിക്കും. പിൻഭാഗത്തെ കറുത്ത ‘ഐർബോ’ ബാഡ്ജാകും സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് ടർബോയെ കാഴ്ച്ചയിൽ വേർതിരിക്കുന്നത്. വരാനിരിക്കുന്ന ആൾട്രോസ് ടർബോ ഫോക്സ്വാഗണ് പോളോ GT TSI, പുതിയ ഹ്യുണ്ടായി i20 1.0 ലിറ്റർ ടർബോയ്ക്കും നേരിട്ട് എതിരാളിയാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക