കണ്ണൂർ: ഐ എച്ച് ആര് ഡി യുടെ കീഴില്‍ കണ്ണൂര്‍ യൂണിവേഴ്സ്റ്റിയില് അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന നെരുവമ്പ്രം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഈ അധ്യയന വര്‍ഷം ആരംഭിക്കുന്ന ഒന്നാം വര്‍ഷ ബികോം വിത്ത് കോ-ഓപ്പറേഷന്, ബി എ ഇംഗ്ലീഷ് വിത്ത് ജേണലിസം കോഴ്സുകളിലേക്കുളള അപേക്ഷാ ഫോറം വിതരണം തുടങ്ങി.
അപേക്ഷാ ഫോറം കോളേജ് ഓഫീസിലും കണ്ണൂര്‍ യൂനിവേഴ്സ്റ്റി വെബ്സൈറ്റിലും ലഭിക്കും. cap.kannuruniversity.ac.in ല്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ രജിസ്ടേഷന് ഫീസ് അടച്ചതിനുശേഷം അപേക്ഷ ഓഫീസില്‍ നേരിട്ട് എത്തിക്കണം.
കോഴ്സുകളിലേക്ക് മാനേജ്മെന്റ് ക്വാട്ട പ്രവേശനവും ഉണ്ടായിരിക്കും. എസ് സി/എസ് ടി/ ഒ ഇ സി കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 0497 2877600 8547005059, 9605228016.
പ്രതികരിക്കാൻ ഇവിടെ എഴുതുക